ലൂക് ഷോയും മഗ്വയറും ചാമ്പ്യൻസ് ലീഗിന് ഉണ്ടാകില്ല

20210925 211146

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് പരാജയപ്പെട്ടത് മാത്രമല്ല തലവേദ ആയുള്ളത്. ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ അവരുടെ രണ്ട് പ്രധാന താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലൂക് ഷോയും മഗ്വയറും ആണ് ഇന്ന് പരിക്കേറ്റ് കളം വിട്ടത്. ഷോയ്ക്ക് മസിൽ ഇഞ്ച്വറിയും മഗ്വയറിന് കാഫ് ഇഞ്ച്വറിയും ആണ്. ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിയ്യറയലിന് എതിരായ മത്സരത്തിൽ കളിക്കില്ല. തുടർച്ചയായി രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടു നിൽക്കുന്ന യുണൈറ്റഡിന് വലിയ നഷ്ടമാകും ഇത്. ഷോയ്ക്ക് പകരം അലക്സ് ടെല്ലസും മഗ്വയറിന് പകരം ലിൻഡെലോഫും കളിക്കാൻ ആണ് സാധ്യത.

Previous articleസൺറൈസേഴ്സിന് മുന്നിൽ വെള്ളം കുടിച്ച് പ‍ഞ്ചാബ് കിംഗ്സ്, ജേസൺ ഹോള്‍ഡറിന് മൂന്ന് വിക്കറ്റ്
Next articleസഞ്ജുവിന് 24 ലക്ഷം പിഴ, ഇനിയും ആവര്‍ത്തിച്ചാൽ വിലക്ക്