സൺറൈസേഴ്സിന് മുന്നിൽ വെള്ളം കുടിച്ച് പ‍ഞ്ചാബ് കിംഗ്സ്, ജേസൺ ഹോള്‍ഡറിന് മൂന്ന് വിക്കറ്റ്

ഐപിഎലിൽ ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണിന്റെ തീരുമാനം ശരിയാക്കുന്ന പ്രകടനമാണ് സൺറൈസേഴ്സ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തി ടീം സമ്മര്‍ദ്ദം സൃഷ്ടിച്ചതോടെ പഞ്ചാബിന്റെ ബാറ്റിംഗിന്റെ താളം തെറ്റുകയായിരുന്നു.  27 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ടീമിന്റെ ടോപ് സ്കോറര്‍. കെഎൽ രാഹുല്‍ 21 റൺസ് നേടി. ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് നേടി.

ഹര്‍പ്രീത് ബ്രാര്‍(18*), നഥാന്‍ എല്ലിസ് (12) എന്നിവര്‍ അവസാന ഓവറിൽ നേടിയ 14 റൺസാണ് ടീമിന്റെ സ്കോര്‍ 125/7 എന്ന നിലയിലേക്ക് എത്തിച്ചത്.