അർട്ടറ്റയും ലംപാർഡും ഇന്ന് നേർക്കുനേർ, ലണ്ടൻ ഡർബിയിൽ ആഴ്സണൽ- ചെൽസി പോരാട്ടം

na

ലണ്ടൻ ഡർബിയിൽ ഇന്ന് ചെൽസി ആഴ്സണലിനെ നേരിടും. നിലവിൽ നാലാം സ്ഥാനത്ത് ആണെങ്കിലും ഇന്ന് തോറ്റാൽ ചെൽസിയുടെ ടോപ്പ് 4 സാധ്യതകൾ കുറയും. ഇന്ന് ആഴ്സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം കിക്കോഫ്.

കഴിഞ്ഞ മത്സരത്തിൽ സൗത്താംപ്ടനോട് തോറ്റ ചെൽസിക്ക് ഇന്ന് ജയം അനിവാര്യമാണ്. ആഴ്സണൽ അർട്ടറ്റയുടെ ആദ്യ മത്സരത്തിൽ ബോൺമൗത്തിനോട് സമനില വഴങ്ങിയാണ് എത്തുന്നത്. ചെൽസി ടീമിൽ ഇന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും. മധ്യനിരയിൽ സസ്പെൻഷൻ മാറി കൊവാചിച് എത്തും. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിലായിരുന്ന മേസൻ മൗണ്ടും ആദ്യ ഇലവനിലേക് എത്തിയേക്കും. ആഴ്സണൽ ടീമിൽ പരിക്ക് മാറി ചേമ്പേഴ്‌സ് എത്തും.