ചെൽസിയുടെ ഇറ്റാലിയൻ പ്രേമം, സാരി ആറാമത്തെ ഇറ്റാലിയൻ മാനേജർ

- Advertisement -

മൗറിസിയോ സാരി ചെൽസിയുടെ കോച്ചായി ചുമതലയേറ്റ വാർത്ത ചെൽസി ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. റോമൻ അബ്രമോവിച്ച് ചുമതലയേറ്റെടുത്ത ശേഷം ചെൽസിയിൽ ചുമതലയേൽക്കുന്ന പതിമൂന്നാമത്തെ മാനേജർ ആണ് സാരി.

പ്രീമിയർ ലീഗിലെ 12മത്തെ മാത്രം ഇറ്റാലിയൻ മാനേജറാണ് കൊണ്ടേ, അതിൽ ആറെണ്ണവും ചെൽസിയിൽ ആണെന്നതാണ് പ്രത്യേകത. ജിയാൻലൂക്ക വിയല്ലി, ക്ലാഡിയോ റാനിയേരി, ആഞ്ചെലോട്ടി, ഡി മാറ്റിയോ, അന്റോണിയോ കൊണ്ടേ എന്നിവരാണ് ഇതിനു മുൻപ് ചെൽസിയിൽ ചുമതലയേറ്റെടുത്ത ഇറ്റാലിയൻ മാനേജർമാർ. അബ്രാഹിമോവിച്ച് ഏറയിൽ അഞ്ചാമത്തെ ഇറ്റാലിയനുമാണ് സാരി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement