ജയം തേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു, ഇന്ത്യ പരമ്പര ജയത്തിനരികെ

പരമ്പരയിലെ നിര്‍ണ്ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിനു ശേഷം പരമ്പരയിലെ സാധ്യത നിലനിര്‍ത്തുന്നതിനു ഇംഗ്ലണ്ടിനു ജയം അനിവാര്യമാണ്. അതേ സമയം ഇന്ത്യ ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും. പരമ്പര തൂത്തുവാരി ഇംഗ്ലണ്ടില്‍ നിന്ന് ഒന്നാം സ്ഥാനം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇനിയുള്ള മത്സരങ്ങളെ സമീപിക്കുക.

ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെയാണ് ഇന്നും ഇറക്കുന്നത്.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, മോയിന്‍ അലി, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‍ന, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial