സാഞ്ചേസിന്റെ വിസാ പ്രശ്നം തീർന്നു, മാഞ്ചസ്റ്ററിനൊപ്പം പ്രീസീസണിൽ കളിക്കും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചേസിന്റെ വിസാ പ്രശ്നനങ്ങൾ പരിഹരിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. വിസാ പ്രശ്നങ്ങൾ കാരണം സാഞ്ചെസിന് അമേരിക്കയിൽ വിസ നിഷേധിച്ചിരുന്നു. അതുകൊണ്ട് പ്രീസീസണായി അമേരിക്കയിലേക്ക് പറന്ന മാഞ്ചസ്റ്റർ ടീമിനൊപ്പം യാത്ര ചെയ്യാൻ ഈ ചിലിയൻ താരത്തിന് സാധിച്ചിരുന്നില്ല.

സ്പെയിനിൽ സാഞ്ചേസിന്റെ പേരിൽ കേസുണ്ട് എന്നതാണ് അമേരിക്കയിൽ വിസ നിഷേധിക്കാൻ കാരണം‌. താരം നാളെ തന്നെ അമേരിക്കയിലേക്ക് തിരിക്കും. രണ്ട് ദിവസം മുമ്പ് അമേരിക്കയിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം നാളെ തങ്ങളുടെ ആദ്യ പ്രീസീസൺ മത്സരത്തിന് ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement