“മാഞ്ചസ്റ്ററിലെ ആദ്യ ദിവസം തന്നെ കരാർ വലിച്ചു കീറാൻ തോന്നി” – അലക്‌സി സാഞ്ചസ്

- Advertisement -

തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ദിനങ്ങളെ ഓർത്ത് ഇന്റർ മിലാൻ ഫോർവെഡ് അലക്‌സി സാഞ്ചസ് നടത്തിയ വെളിപ്പെടുത്തലുകൾ ഫുട്‌ബോൾ ലോകത്ത് ശ്രദ്ധേയമാകുന്നു. തന്റെ യുണൈറ്റഡിലെ ആദ്യ ട്രെയിനിങ് സെഷനു ശേഷം തന്നെ താൻ ആഴ്സണലിലേക്ക് തിരികെ പോകാൻ പറ്റുമോ എന്ന കാര്യം അന്വേഷിച്ചിരുന്നു എന്നാണ് സാഞ്ചസ് വെളിപ്പെടുത്തിയത്.

2018 ലാണ് സാഞ്ചസ് ആഴ്സണൽ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നത്. ഇതിനൊപ്പം മികിതാര്യൻ പകരം ആഴ്സണലിലേക്ക് എത്തുകയും ചെയ്തു. പക്ഷെ യുണൈറ്റഡിൽ എത്തിയ സാഞ്ചസ് വൻ പരാജയമായതോടെയാണ് താരം ഇന്ററിൽ ലോണിൽ പോയത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ കരാറിൽ വർഷങ്ങൾ ബാക്കി നിൽക്കെയാണ് യുണൈറ്റഡ് താരത്തെ വെറുതെ ഇന്ററിന് നൽകാൻ തയ്യാറായത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം ആദ്യമായി തന്റെ യുണൈറ്റഡ് നാളുകൾ ഓർത്തത്. കുട്ടികാലം മുതൽക്കേ യുണൈറ്റഡിനെ ഏറെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ഓഫർ വന്നപ്പോൾ സ്വീകരിച്ചു. പക്ഷെ ക്ലബിൽ എന്താണ് നടക്കുന്നത് എന്ന് അന്വേഷിച്ചില്ല. ആദ്യ ട്രെയിങ് സെഷന് ശേഷം തന്നെ ഏജന്റിനെ വിളിച്ച് തിരികെ ആഴ്സണലിൽ പോകാൻ സാധിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. മാസങ്ങൾക്ക് ശേഷവും എനിക് ആ ചിന്ത ഉണ്ടായിരുന്നു. ആ സമയം ടീമിൽ ഒത്തൊരുമ ഉണ്ടായിരുന്നില്ല എന്നും ചിലിയൻ താരം കൂട്ടി ചേർത്തു.

Advertisement