700 മില്യൺ തന്നെ മെസ്സിയുടെ റിലീസ് ക്ലോസ്, മറുപടിയുമായി ലാലിഗ

- Advertisement -

ലയൺ മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയുടെ വാദങ്ങൾ നിഷേധിച്ച് ലാലിഗ രംഗത്ത്. മെസ്സയുടെ റിലീസ് ക്ലോസ് 700 മില്യൺ തന്നെ ആണെന്നും അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും ലാലിഗ പറഞ്ഞു. താരത്തിന്റെ 700 മില്യൺ യൂറോ റിലീസ് ക്ളോസ് നിലനിൽക്കുന്ന ഒന്നല്ല എന്ന് ജോർഗെ മെസ്സി ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. അതിനു പിന്നാലെയാണ് ലാലിഗയുടെ പ്രസ്ഥാവന വന്നത്.

ആഗസ്റ്റ് 30വരെ മാത്രമായിഉർന്നു റിലീസ് ക്ളോസ് നൽകാതെ മെസ്സിക്ക് ബാഴ്സലോണ വിടാനാവുക എന്ന് ല ലീഗ പറഞ്ഞു. ഇപ്പോൾ കരാർ പ്രകാരം 700 മില്യൺ നൽകിയാൽ മാത്രമെ മെസ്സിക്ക് റിലീസ് കിട്ടുകയുള്ളൂ എന്നും ലാലിഗ പറഞ്ഞു.

ഓരോ സീസണിന്റെയും അവസാനം ഫ്രീ ട്രാൻസ്ഫറിൽ പോകാം എന്ന കരാർ വ്യവസ്ഥ നിലനിൽക്കില്ല എന്നാണ് ബാഴ്‌സലോണയുടെ പക്ഷം. ഈ വ്യവസ്ഥ ജൂണിൽ തന്നെ തീർന്നിരുന്നു. പക്ഷെ കോവിഡിന്റെ സാഹചര്യത്തിൽ സീസൺ നീണ്ടത് കാരണം കരാറും നീളും എന്നാണ് മെസ്സിയുടെ നിലപാട്. എന്തായാലും ഇനി ക്ലബ് വിടണം എങ്കിൽ നിയമ നടപടി മാത്രമേ മെസ്സിക്ക് വഴി ആയുള്ളൂ.

Advertisement