പ്രീമിയർ ലീഗിൽ വാർ വന്നത് കൊണ്ട് തനിക്ക് വ്യക്തിപരമായി ഗുണം ഉണ്ടാകും എന്ന് ലിവർപൂൾ താരം മൊഹമ്മദ് സലാ. വീഡിയോ അസിസ്റ്റന്റ് റഫറീയിങ് വന്നത് കൊണ്ട് തനിക്ക് ഈ സീസണിൽ ഒരുപാട് പെനാൾട്ടി കിട്ടും എന്ന് സലാ പറഞ്ഞു. പക്ഷേ വാർ വരുന്നതിൽ തനിക്ക് സന്തോഷമില്ലായിരുന്നു എന്ന് സലാ പറഞ്ഞു. വാറിന്റെ ആരാധകനല്ല താൻ. വാർ ഫുട്ബോളിന്റെ രസം കളയുന്നു എന്ന് സലാ പറഞ്ഞു.
ഫുട്ബോളിലെ റഫറിയുടെ പിഴവുകൾ മാറ്റാൻ ആണ് വാർ കൊണ്ടു വന്നത്. പക്ഷെ റഫറിക്കും കളിക്കാർക്കും ഒക്കെ പിഴവ് പറ്റുന്ന ഫുട്ബോൾ ആണ് രസകരം എന്ന് സലാ പറഞ്ഞു. താരങ്ങളെ സംരക്ഷിക്കാൻ ആണ് എന്ന ഒരൊറ്റ കാര്യത്തിൽ മാത്രമേ താൻ വാറിനെ അംഗീകരിക്കുന്നുള്ളൂ. എങ്കിലും ഫുട്ബോൾ വാശിയേറിയ രീതിയിൽ ആകുന്നതാണ് ഫുട്ബോളിന് നല്ലത് എന്നും ഈജിപ്ഷ്യൻ ഫോർവേഡ് പറഞ്ഞു.