42 മില്യണ് ലൊസാനോ നാപോളിയിൽ!!

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ ജർമ്മനിയെ വെള്ളം കുടിപ്പിച്ച യുവതാരം ഹിർവിങ് ലൊസാനോയുടെ നാപോളിയിലേക്ക് ഉള്ള നീക്കം ഔദ്യീഗികമായി. പി എസ് വി ഐന്തോവന്റെ താരമായ ലൊസാനോ നാപോളിയിൽ മെഡിക്കൽ പൂർത്തിയാക്കി. 42 മില്യണോളമാണ് നാപോളി താരത്തിനായി പി എസ് വിക്ക് നൽകുന്നത്. നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ ട്രാൻസ്ഫർ പൂർത്തിയാകുന്നത്‌.

2017 മുതൽ പി എസ് വിയുടെ താരമാണ് ലൊസാനോ. ഇതുവരെ 35 ഗോളുകൾ പി എസ് വിക്കായി ലൊസാനോ നേടിയിട്ടുണ്ട്.
2016ൽ മെക്സിക്കോയ്ക്കായി അരങ്ങേറ്റം നടത്തിയ ലൊസാനോ കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ മെക്സിക്കോയുടെ ടോപ്പ് സ്കോററായിരുന്നു. യുവന്റസിന് വെല്ലുവിളി ഉയർത്താൻ ലൊസാനോയിടെ വരവോടെ ആകുമെന്നാണ് നാപോളി കരുതുന്നത്.

Previous article“വാർ തനിക്ക് ഒരുപാട് പെനാൾട്ടി നൽകും” – സലാ
Next articleഡെംബലെ ബാഴ്സലോണ വിടില്ല എന്ന് ഏജന്റ്