സലായുമായി ലിവർപൂൾ കരാർ ചർച്ചകൾ ആരംഭിച്ചു, പ്രീമിയർ ലീഗിലെ ഏറ്റവും വേതനം വാങ്ങുന്ന താരമായേക്കും

Img 20211019 000439

ഈ സീസണിൽ മിന്നുന്ന ഫോമിൽ ഉള്ള മൊ സലായുമായി ലിവർപൂൾ കരാർ ചർച്ചകൾ ആരംഭിച്ചു. ഇതിനായി സലായുടെ ഏജന്റ് ഇംഗ്ലണ്ടിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സലായുമായി കഴിഞ്ഞ വർഷം മുതൽ ലിവർപൂൾ കരാർ ചർച്ചകൾ നടത്തുന്നുണ്ട്. 500000 പൗണ്ട് ഒരാഴ്ച വേതനമായി ലഭിക്കുന്ന തരത്തിൽ ഉള്ള കരാർ ആണ് സലാ ലിവർപൂളിനോട് ആവശ്യപ്പെടുന്നത്. ഈ ഫോമിൽ ഉള്ള സലായുടെ ഏതു ആവശ്യവും അംഗീകരിക്കാൻ ലിവർപൂൾ തയ്യാറാകും.

ലിവർപൂളും സലായും തമ്മിലുള്ള ചർച്ചകൾ പാളുക ആണെങ്കിൽ താരത്തെ സ്വന്തമാക്കാനായി യൂറോപ്പിലെ വൻ ക്ലബുകൾ എല്ലാം ഒരുക്കമാണ്. ദുബൈയിൽ നിന്നുള്ള റാമി അബ്ബാസ് ഇസയാണ് സലായുടെ ഏജന്റ്. ഏജന്റ് ആവശ്യപ്പെടുന്ന കരാർ സലാക്ക് ലഭിക്കുക ആണെങ്കിൽ സലാ ലിവർപൂളിലെയും പ്രീമിയർ ലീഗിലെയും ഏറ്റവും വേതനം വാങ്ങുന്ന താരമായി മാറിയേക്കും. 29കാരനായ താരം ഈ സീസണിൽ ഇതുവരെ 10 ഗോളുകൾ ലിവർപൂളിനായി സ്കോർ ചെയ്തിട്ടുണ്ട്

Previous articleടി20 ലോകകപ്പിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്‌ലി
Next articleഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ് പരമ്പരയുടെ വേദികളായി