ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസ് പരമ്പരയുടെ വേദികളായി

ഇംഗ്ലണ്ടിന്റെ അടുത്ത വര്‍ഷം ജനുവരിയിൽ വെസ്റ്റിന്‍ഡീസിൽ നടക്കേണ്ട ടെസ്റ്റ് ടി20 പരമ്പരകളുടെ വേദികള്‍ തീരുമാനമായി. മൂന്ന് ടെസ്റ്റും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ടും വിന്‍ഡീസും കളിക്കുക.

ജനുവരി 22ന് ടി20 മത്സരത്തോടെയാണ് പര്യടനത്തിന്റെ തുടക്കം. അഞ്ച് ടി20 മത്സരങ്ങളും ബാര്‍ബഡോസിലാണ് നടക്കുക. ടെസ്റ്റ് പരമ്പര മാര്‍ച്ച് എട്ടിന് ആണ് ആരംഭിക്കുക.

ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ്, രണ്ടാം ടെസ്റ്റ് ബാര്‍ബഡോസിൽ മാര്‍ച്ച് 16നും മൂന്നാം ടെസ്റ്റ് ഗ്രനേഡയിൽ മാര്‍ച്ച് 24നും ആരംഭിക്കും.

Previous articleസലായുമായി ലിവർപൂൾ കരാർ ചർച്ചകൾ ആരംഭിച്ചു, പ്രീമിയർ ലീഗിലെ ഏറ്റവും വേതനം വാങ്ങുന്ന താരമായേക്കും
Next articleഅത്ഭുതം സംഭവിക്കുമെങ്കിൽ മാത്രമേ മുംബൈയ്ക്ക് ഇനി പഴയ സ്ക്വാഡ് ഉണ്ടാകൂ – രോഹിത് ശര്‍മ്മ