“സലായെക്കാൾ മികച്ച താരം റൊണാൾഡോ തന്നെ” – ഒലെ

Picsart 10 22 06.26.13

സലാ മികച്ച ഫോമിൽ ആണെങ്കിലും ക്രിസ്റ്റ്യാനോ റൊണാഡോ ആണ് സലായെക്കാൾ മികച്ച താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഒലെ. താൻ സലായ്ക്ക് മേൽ എന്നും റൊണാൾഡോയെ മാത്രമെ എടുക്കുകയുള്ളൂ. റൊണാൾഡോ ഇതിഹാസം രചിച്ച താരമാണ് ഒലെ പറഞ്ഞു. ഗോളടിക്കുന്ന കാര്യത്തിൽ റൊണാൾഡോക്ക് പകരം ആരും ഇല്ല എന്നും ഇപ്പോഴും അദ്ദേഹം ഗോളടി തുടരുക ആണെന്നും ഒലെ പറഞ്ഞു.

എന്നാൽ സലായും മികച്ച കളിക്കാരനാണ്. അദ്ദേഹം ഗംഭീര ഫോമിൽ ആണ്. 90 മിനുട്ടും ഡിഫൻഡേഴ്സ് അത്ര മികച്ചു നിന്നാൽ മാത്രമെ സലയെ തടയാൻ ആവുകയുള്ളൂ. ഒലെ പറഞ്ഞു. സലാ അടുത്ത കാലത്തായി സ്കോർ ചെയ്ത ഗോളുകൾ പലതും ലോകോത്ത ഗോളുകൾ ആണെന്നും ഒലെ പറഞ്ഞു. ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയത്തെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഒലെ പറഞ്ഞു.

Previous articleബ്രൂണോ ഫെർണാണ്ടസ് ലിവർപൂളിന് എതിരെ ഉണ്ടായേക്കില്ല എന്ന് ഒലെ
Next articleഇത്രമേൽ വെറുക്കപ്പെടാൻ മാത്രം സ്റ്റീവ് ബ്രൂസ് ചെയ്ത പാതകം എന്താണ്? ക്രൂരമാണ് ഈ പരിധി വിടുന്ന ഫുട്‌ബോൾ ഭ്രാന്ത്