ബ്രൂണോ ഫെർണാണ്ടസ് ലിവർപൂളിന് എതിരെ ഉണ്ടായേക്കില്ല എന്ന് ഒലെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ മത്സരത്തിനായി ഒരുങ്ങും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ലിവർപൂളിന് എതിരെ കളിച്ചേക്കില്ല. അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിനിടയിൽ ബ്രൂണോ ഫെർണാണ്ടസിന് പരിക്കേറ്റു എന്ന് പരിശീലകൻ ഒലെ ഇന്ന് പറഞ്ഞു. ബ്രൂണോ ഉൾപ്പെടെ മൂന്നോളം താരങ്ങൾക്ക് പരിക്ക് ഉണ്ട് എന്ന് ഒലെ പറഞ്ഞു. ഇതിൽ ബ്രൂണോ കളിക്കാനുള്ള സാധ്യത കുറവാണ് എന്ന് ഒലെ പറഞ്ഞു.

ബ്രൂണോയെ കൂടാതെ ഫ്രെഡിനും റാഷ്ഫോർഡിനും ലിവർപൂൾ മത്സരത്തിന് ഇടയിൽ പരിക്കേറ്റിരുന്നു. എന്നാൽ ഈ പരിക്കുകൾ ഒക്കെ ഉണ്ടെങ്കിലും ലിവർപൂളിന് എതിരെ ശക്തമായ ഫിറ്റായ ടീമിനെ തന്നെ ഇറക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും എന്നും ഒലെ പറഞ്ഞു. ആന്റണി മാർഷ്യൽ പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ആണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള മത്സരം നടക്കുന്നത്.