മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ബെംഗളൂരു എഫ് സിയിൽ ഇനി ഇല്ല

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരി ബെംഗളൂരു എഫ് സി വിട്ടു. രണ്ട് വർഷത്തെ കരാർ പൂർത്തിയായ താരം ഫ്രീ ഏജന്റായാണ് ക്ലബ് വിടുന്നത്. ബെംഗളൂരു താരത്തിന്റെ കരാർ പുതുക്കിയില്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനായി 17 മത്സരങ്ങൾ കളിച്ച ഡിഫൻഡർ ഒരു ഗോൾ നേടിയിരുന്നു. രണ്ട് വർഷം മുമ്പ് മുംബൈ സിറ്റിയിൽ നിന്നായിരുന്നു പ്രതീക് ബെംഗളൂരുവിൽ എത്തിയത്.

ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും, ഡെൽഹി ഡൈനാമോസിലും ജംഷദ്പൂർ എഫ് സിയിലിം താരം മുമ്പ് കളിച്ചിട്ടുണ്ട്. 32കാരനായ പ്രതീക് 2016ൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്നു