“ലിവർപൂളിൽ തുടരാൻ ആണ് ആഗ്രഹം, പക്ഷെ ആ തീരുമാനം തന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്” – സലാ

20201123 150200
Credit: Twitter

ലിവർപൂളിൽ തന്റെ കരാറിന്റെ അവസാനത്തോട് അടുക്കുകയാണ് മൊ സലാ. താരവുമായി ക്ലബ് പുതിയ കരാർ ചർച്ചകൾ ആരംഭിച്ചു എങ്കിലും ഇനിയും കാര്യങ്ങൾ തീരുമാനം ആയിട്ടില്ല. താൻ ലിവർപൂളിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് സലാ പറയുന്നുണ്ട് എങ്കിലും സലാ തന്റെ ഭാവി തന്റെ കയ്യില്ല അല്ല എന്ന് സലാ പറയുന്നു.

“ഭാവി എന്നെ ആശ്രയിക്കുന്നില്ല, പക്ഷേ നിങ്ങൾ എന്നോട് ചോദിച്ചാൽ എന്റെ ഫുട്ബോൾ കരിയറിന്റെ അവസാന ദിവസം വരെ ലിവർപൂളിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” സലാ വെള്ളിയാഴ്ച സ്കൈ സ്പോർട്സിനോട് പറഞ്ഞു.

“തന്റെ ഭാവി ക്ലബ്ബ് ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലിവർപൂളിനെതിരെ ഞാൻ ഒരിക്കലും കളിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. അത് എന്നെ ദുഖിപ്പിക്കും.” സലാ പറഞ്ഞു

Previous articleമാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ബ്രൈറ്റൺ പരീക്ഷ
Next articleരണ്ട് വർഷത്തിൽ ഫുട്ബോൾ ലോകകപ്പ്, നീക്കത്തെ ഔദ്യോഗികമായി എതിർത്ത് യൂറോപ്യൻ ലീഗുകൾ