മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ബ്രൈറ്റൺ പരീക്ഷ

20211021 144625

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് അമെക്സ് സ്റ്റേഡിയത്തിലാണ്. ലീഗിലെ നാലാം സ്ഥാനക്കാരായ ബ്രൈറ്റൺ അവരുടെ സ്റ്റേഡിയത്തിലേക്ക് മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ വരവേൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി വമ്പന്മാർ ആണെങ്കിലും പോട്ടർ പരിശീലിപ്പിക്കുന്ന ബ്രൈറ്റണെ മറികടക്കുക പെപ് ഗ്വാർഡിയോളക്ക് എളുപ്പമാകില്ല. ചാമ്പ്യൻസ് ലീഗ് കളിച്ചു വരുന്നത് കൊണ്ട് തന്നെ സിറ്റി പല താരങ്ങൾക്കും ഇന്ന് വിശ്രമം നൽകിയേക്കും.

ബ്രൈറ്റൺ സീസൺ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ അവസാന മത്സരങ്ങളിലെ സമനില ടീമിനെ ചെറിയ ആശങ്കയിലാക്കുന്നുണ്ട്. ഗോൾ അടിക്കാൻ കഴിയാത്തതാണ് എന്നത്തെയും പോലെ പോട്ടർ ടീമിന്റെ പ്രശ്നം. നീൽ മോപായ് ഫോമിൽ എത്തിയാൽ മാത്രമെ ബ്രൈറ്റന്റെ ഈ പ്രശ്നം പരിഹരിക്കപ്പെടു. ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുന്നു എങ്കിലും അവരുടെ അറ്റാക്കിംഗ് താരങ്ങൾക്ക് ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ വരെ കഴിയുന്നില്ല.

മറുവശത്ത് മാഞ്ചസ്റ്റർ സിറ്റി വൻ ഫോമിലാണ്. ഇന്ന് ചാമ്പ്യൻസ് ലീഗിലെ വലിയ വിജയം പ്രീമിയർ ലീഗിലും ആവർത്തിക്കാൻ ആകും സിറ്റി ശ്രമിക്കുക. ഫെറാൻ ടോറസ് ഒഴികെ ബാക്കി സിറ്റി താരങ്ങൾ ഒക്കെ ഫോമിലാണ്.

Previous article‘എല്ലാ കാലവും സ്റ്റീവ് ബ്രൂസിനോട് കടപ്പാട് ഉണ്ടായിരിക്കും, അദ്ദേഹം ഞാൻ കണ്ട ഏറ്റവും സൗമ്യനായ വ്യക്തി’ അലൻ സെന്റ് മാക്സിമിൻ
Next article“ലിവർപൂളിൽ തുടരാൻ ആണ് ആഗ്രഹം, പക്ഷെ ആ തീരുമാനം തന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്” – സലാ