രണ്ട് വർഷത്തിൽ ഫുട്ബോൾ ലോകകപ്പ്, നീക്കത്തെ ഔദ്യോഗികമായി എതിർത്ത് യൂറോപ്യൻ ലീഗുകൾ

Skysports World Cup Trophy 5555593

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ നിർദ്ദേശം യൂറോപ്യൻ ലീഗുകൾ തള്ളിക്കളഞ്ഞു. പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള യുറോപ്പിലെ പ്രമുഖ ലീഗുകൾ എല്ലാം ഫിഫയുടെ ഈ നീക്കത്തിന് എതിരെ നിലപാട് എടുത്തു.

ഫിഫയുടെ ഈ നിർദ്ദേശങ്ങൾ ക്ലബ്ബുകളും ദേശീയ ടീം ഫുട്ബോളും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ വലിയ പ്രശ്നം തന്നെ സൃഷ്ടിക്കുന്നു എന്ന് യൂറോപ്യൻ ലീഗ് മാനേജിംഗ് ഡയറക്ടർ ജാക്കോ സ്വാർട്ട് പറഞ്ഞു. യൂറോ കപ്പോൾ ലോകകപ്പോ ചെറിയ ഇടവേളയിൽ നടക്കുന്ന ഒരു സാധ്യതയും മുന്നിൽ ഇല്ല എന്നും താരങ്ങൾക്കുള്ള വിശ്രമം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫിഫ ഇപ്പോഴും ഈ തീരുമാനം നടപ്പിലാക്കാൻ കഴുയുമെന്ന പ്രതീക്ഷയിലാണ്. ഫിഫ ചർച്ചകൾ തുടരും എന്ന് ഇൻഫന്റീനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

Previous article“ലിവർപൂളിൽ തുടരാൻ ആണ് ആഗ്രഹം, പക്ഷെ ആ തീരുമാനം തന്നെ ആശ്രയിച്ചല്ല ഇരിക്കുന്നത്” – സലാ
Next articleഐ ലീഗിലേക്ക് പുതുതായി ആര്, രാജസ്ഥാൻ യുണൈറ്റഡും കെങ്ക്രെയും ഇന്ന് കലാശ പോരിന് ഇറങ്ങുന്നു