മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ആവർത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്നലെ മാഞ്ചസ്റ്ററിൽ തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടെൻ ഹാഗുമായുള്ള ചർച്ചയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് ആവർത്തിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി യുണൈറ്റഡ് ചർച്ചകൾ തുടരും. താരത്തെ വിൽക്കേണ്ട എന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം.

റൊണാൾഡോയുടെ ഏജന്റായ മെൻഡസ് കഴിഞ്ഞ സമ്മറിൽ യുവന്റസ് വിടാൻ ശ്രമിച്ച രീതിയിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ റൊണാൾഡോയെ മറ്റു ക്ലബിലേക്ക് എത്തിക്കാൻ ശ്രമിക്കും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ പങ്കെടുക്കാതിരുന്ന റൊണാൾഡോ ഒരു ദിവസം മുമ്പ് ആണ് മാഞ്ചസ്റ്ററിൽ മടങ്ങി എത്തിയത്. തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഇനിയും സമയം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു റൊണാൾഡോ പ്രീസീസൺ ടൂറിൽ നിന്ന് മാറി നിന്നത്.