ഉദാന്ത ബെംഗളൂരു എഫ് സി വിടില്ല

Newsroom

Img 20220728 044952

നിരവധി ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എങ്കിലും ഉദാന്ത ക്ലബ് വിടില്ല. താരം ക്ലബിൽ തുടരാൻ തീരുമാനിച്ചു എന്ന് ദേശീയ മാധ്യമം ആയ IFTWC റിപ്പോർട്ട് ചെയ്യുന്നു. ഉദാന്തക്ക് വേണ്ടി എഫ് സി ഗോവ ആയിരുന്നു രംഗത്ത് ഉണ്ടായിരുന്നത്.

ഉദാന്ത സിംഗിന് ബെംഗളൂരു എഫ് സിയിൽ ഇപ്പോൾ 2023വരെ കരാർ ഉണ്ട്. ബെംഗളൂരു എഫ് സിയുടെ തുടക്കം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ് ഉദാന്ത. 26കാരനായ ഉദാന്തയെ ഛേത്രിക്ക് ഒപ്പം ക്ലബിന്റെ മുഖമായാണ് ബെംഗളൂരു എഫ് സി ഇപ്പോഴും കണക്കാക്കുന്നത്.

2014 മുതൽ ബെംഗളൂരുവിനൊപ്പം ഉള്ള ഉദാന്ത ക്ലബിനു വേണ്ടി നൂറോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. ഐ എസ് എല്ലിൽ മാത്രം 92 മത്സരങ്ങൾ ബെംഗളൂരു എഫ് സിക്കായി കളിച്ചിട്ടുള്ള അദ്ദേഹം 11 ഗോളുകളും 13 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അവസാന സീസണുകളിൽ ഉദാന്ത പഴയ ഫോമിൽ ഇല്ല. ബെംഗളൂരു എഫ് സിക്ക് ഒപ്പം ഇതുവരെ ആറു കിരീടങ്ങൾ ഉദാന്ത സ്വന്തമാക്കിയിട്ടുണ്ട്.