യുണൈറ്റഡിനു പ്രീമിയർ ലീഗ് കിരീടം കിട്ടിയില്ലെങ്കിൽ ആഴ്‌സണൽ കിരീടം നേടിയാൽ സന്തോഷം എന്നു റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടിയില്ലെങ്കിൽ ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടട്ടെ എന്നും തനിക്ക് അതിൽ സന്തോഷം മാത്രമാണ് ഉള്ളത് എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. തനിക്ക് കാണാൻ ഇഷ്ടമുള്ള ഫുട്‌ബോൾ ആണ് ആഴ്‌സണൽ കളിക്കുന്നത് എന്നു പറഞ്ഞ റൊണാൾഡോ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും തനിക്ക് ഇഷ്ടമാണ് എന്നും കൂട്ടിച്ചേർത്തു.

ആഴ്‌സണലിന് വളരെ മികച്ച ടീം ആണ് ഉള്ളത് എന്നു പറഞ്ഞ റൊണാൾഡോ അവരുടെ കളി ശൈലി തനിക്ക് ഇഷ്ടമാണ് എന്നും അവർ ജയിച്ചാൽ തനിക്ക് സന്തോഷം മാത്രമെ ഉള്ളു എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണലിന്റെ പുരോഗതിയെ നേരത്തെ റൊണാൾഡോ പ്രശംസിച്ചിരുന്നു. കടുത്ത ആഴ്‌സണൽ ആരാധകൻ കൂടിയായ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആണ് റൊണാൾഡോ ഈ കാര്യം വ്യക്തമാക്കിയത്.