ഗാരി നെവിൽ തന്റെ സുഹൃത്തല്ല,നെവിലിനെ പോലുള്ളവർ തന്നെ വിമർശിക്കുന്നത് കൂടുതൽ പ്രശസ്തി നേടാൻ – ക്രിസ്റ്റ്യാനോ റൊണാൾഡോ

Wasim Akram

20221115 061028
Download the Fanport app now!
Appstore Badge
Google Play Badge 1

വെയിൻ റൂണിക്ക് പിന്നാലെ തന്റെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം ഗാരി നെവിലിന് എതിരെയും പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ വിമർശനം ഉന്നയിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്ത് ഗാരി നെവിലിനെ മത്സരശേഷം റൊണാൾഡോ അവഗണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആണ് നെവിലിന് എതിരെ റൊണാൾഡോ തിരിഞ്ഞത്. ടിവിയിൽ ഇരുന്നു വിമർശിക്കാൻ എളുപ്പം ആണ് എന്ന് പറഞ്ഞ റൊണാൾഡോ അവർക്ക് അവരുടെ ഭാഗം മാത്രമെ അറിയുകയുള്ളൂ എന്നും പരിശീലനത്തിൽ കളത്തിൽ എന്ത് നടക്കുന്നു എന്നു അറിയില്ലെന്നും കൂട്ടിച്ചേർത്തു. നെവിലിനെ പോലുള്ളവർ തന്റെ ഭാഗം മനസ്സിലാക്കുന്നില്ല എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇവരുടെ വിമർശനങ്ങൾ തനിക്ക് മനസ്സിലാവുന്നില്ല എന്നു പറഞ്ഞ റൊണാൾഡോ നെവിൽ അടക്കമുള്ളവർ തന്നെ വിമർശിക്കുന്നത് കൂടുതൽ പ്രശസ്തി നേടാൻ ആണെന്നും കൂട്ടിച്ചേർത്തു. ഇത്തരം വിമർശങ്ങൾ കേൾക്കുന്നതും ടിവിയിൽ കാണുന്നതും തനിക്ക് ഇഷ്ടമല്ല എന്നും റൊണാൾഡോ പറഞ്ഞു. നെവിൽ, റൂണി എന്നിവർ തന്റെ സുഹൃത്തുക്കൾ അല്ല എന്ന് പറഞ്ഞ റൊണാൾഡോ അവർ തന്റെ പഴയ സഹതാരങ്ങൾ മാത്രമാണ് എന്നും അവരുമായി ഒന്നിച്ചു കളിച്ച ബന്ധം മാത്രമെ തനിക്ക് ഉള്ളു എന്നും കൂട്ടിച്ചേർത്തു. ഒന്നിച്ചു അത്തായം കഴിക്കാനുള്ള ബന്ധം തനിക്ക് ഇവരുമായി ഇല്ലെന്നു പറഞ്ഞ റൊണാൾഡോ നെവിലിനെ താൻ ഒരിക്കലും അത്തായത്തിന് ക്ഷണിക്കില്ല എന്നും കൂട്ടിച്ചേർത്തു. റൂണിക്ക് എതിരെ ഇതിലും രൂക്ഷമായ വിമർശനം ആയിരുന്നു റൊണാൾഡോ ഉന്നയിച്ചത്.