മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ഉടമകൾക്ക് ക്ലബ് നന്നാവാൻ ഒരു താൽപ്പര്യവും ഇല്ല,അവരോട് താൻ ഒരിക്കലും സംസാരിച്ചിട്ടില്ല – റൊണാൾഡോ

Picsart 22 11 14 03 58 31 487

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അമേരിക്കൻ ഉടമകൾ ആയ ഗ്ലേസേഴ്സിന് എതിരെ ആഞ്ഞടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗ്ലേസേഴ്സിന് ക്ലബിലോ ക്ലബിന്റെ ഭാവിയിലോ ഒരു താൽപ്പര്യവും ഇല്ലെന്നു പറഞ്ഞ റൊണാൾഡോ, ക്ലബ് കിരീടങ്ങൾ നേടണമെന്നോ മുന്നോട്ട് പോവണം എന്നോ അവർക്ക് ഇല്ലെന്ന വിമർശനവും ഉന്നയിച്ചു. സ്പോർട്ടിങ് ഡയറക്ടർ അടക്കമുള്ളവരെ അന്ധമായി വിശ്വസിക്കുന്ന അവർ ക്ലബിന്റെ പുരോഗതിയിൽ ഒരു ശ്രദ്ധയും കാണിക്കുന്നില്ല എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെപ്പോലെയോ, ലിവർപൂളിനെ പോലെയോ ഇപ്പോൾ ആഴ്‌സണലിനെ പോലെയോ മുന്നോട്ട് പോവാതിരിക്കാൻ കാരണം അവരെപ്പോലുള്ളവർ ആണെന്നും റൊണാൾഡോ പറഞ്ഞു. താൻ ഒരിക്കലും അവരോട് സംസാരിച്ചിട്ടില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ലാഭം മാത്രം കണ്ടു ക്ലബ് നടത്തുന്ന ക്ലബിൽ നിന്നു ലാഭം എടുക്കുന്ന ഒന്നും തിരിച്ചു നൽകാത്തവർ ആണ് ഗ്ലേസേഴ്സ് എന്ന ആരാധകരുടെ വിമർശനം ശരിയാണെന്ന് പറഞ്ഞ റൊണാൾഡോ ആരാധകർ എപ്പോഴും ശരിയാണ് എന്നും കൂട്ടിച്ചേർത്തു. ക്ലബ് നന്നാവണം എന്നതിനാൽ ആണ് താൻ ഇത് പറയുന്നത് എന്നും റൊണാൾഡോ പറഞ്ഞു.