റൊണാൾഡോ അഭിമുഖത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്ത് വന്ന ശേഷം മറുപടി പറയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിന് എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ നടത്തിയ വിമർശനങ്ങളോട് അതിന്റെ എല്ലാ വിവരങ്ങളും പുറത്ത് വന്ന ശേഷം മറുപടി പറയുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിൽ ലോകകപ്പിന് ശേഷം സീസണിന്റെ രണ്ടാം പകുതിയിൽ ഒരുങ്ങാൻ ആണ് ക്ലബിന്റെ ശ്രദ്ധ എന്നും അവർ പറഞ്ഞു.

താരങ്ങളും പരിശീലകനും ആരാധകരെയും ഒരുമിച്ച് നിർത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോവാൻ ആവും ക്ലബ് ശ്രമിക്കുക എന്നും അവർ കൂട്ടിച്ചേർത്തു. ഔദ്യോഗിക കുറിപ്പിൽ ആണ് ക്ലബ് തങ്ങളുടെ നിലപാട് പറഞ്ഞത്. ക്ലബിനും പരിശീലകനും എതിരെ ആഞ്ഞടിച്ച റൊണാൾഡോക്ക് എതിരെ സസ്‌പെൻഷൻ അടക്കമുള്ള വലിയ നടപടിയിലേക്ക് യുണൈറ്റഡ് പോവുമോ എന്നു കണ്ടറിയാം.