റിചാർളിസണിന്റെ ഇരട്ട ഗോളിൽ എവർട്ടൺ ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

റിചാർളിസൺ നേടിയ ഇരട്ട ഗോളിൽ എവർട്ടണ് ജയം. പൊരുതി നിന്ന ബ്രൈറ്റനെയാണ് എവർട്ടൺ 3-1ന് മറികടന്നത്. ഇതോടെ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ തുടർച്ചയായി ജയിച്ച ബ്രൈറ്റന്റെ വിജയകുതിപ്പിന് അവസാനമായി.

മത്സരത്തിന്റെ 26മത്തെ മിനുട്ടിലാണ് റിചാർളിസണിന്റെ ഗോളിൽ എവർട്ടൺ മത്സരത്തിൽ തങ്ങളുടെ ആദ്യ ഗോൾ നേടിയത്. സിഗേഴ്സണും ബെർണാർഡും ചേർന്ന് നടത്തിയ ആക്രമണത്തിന്റെ അവസാനത്തിലാണ് മികച്ച ഫിനിഷിംഗിലൂടെ റിചാർളിസൺ ഗോളാക്കിയത്. എന്നാൽ തങ്ങൾക്ക് കിട്ടിയ ആദ്യ ചാൻസിൽ തന്നെ ഗോൾ നേടി ബ്രൈറ്റൻ എവർട്ടണെ ഞെട്ടിച്ചു. ഡങ്ക് ആണ് ബ്രൈറ്റൻറെ ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ കോൾമാന്റെ ഗോളിലൂടെ എവർട്ടൺ മത്സരത്തിൽ വീണ്ടും ലീഡ് എടുത്തു. 2017 ജനുവരിക്ക് ശേഷമുള്ള താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്നാണ് ഡങ്കിന്റെ പാസ് പിടിച്ചെടുത്ത് റിചാർളിസൺ എവർട്ടണിന്റെ മൂന്നാമത്തെ ഗോളും തന്റെ രണ്ടാമത്തെ ഗോളും നേടിയത്.