സൂപ്പർ സബ്ബായി വിനീഷ്യസ് ജൂനിയർ, അവസാനം റയൽ മാഡ്രിഡിന് ലാലിഗയിൽ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ റയൽ മാഡ്രിഡ് ലാലിഗയിലും വിജയവഴിയിൽ. അഞ്ചു മത്സരങ്ങളായി ലാലിഗയിൽ ജയം അറിയാതിരുന്ന റയൽ മാഡ്രിഡ് ഇന്ന് റയല്ല വല്ലഡോയിഡിനെ ആണ് പരാജയപ്പെടുത്തിയത്. അത്ര മികച്ച പ്രകടനമല്ലാതിരുന്നിട്ടും അവസാന ഏഴു മിനുട്ടുകളിൽ റയൽ ജയം സ്വന്തമാക്കുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു വിജയം.

വിരസമായി പോവുകയായിരുന്ന മത്സരത്തിൽ റയലിനെ ജയത്തിലേക്ക് നയിച്ചത് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ സബ്ബായുള്ള വരവായിരുന്നു. 73ആം മിനുട്ടിൽ എത്തിയ വിനീഷ്യം 83ആം മിനുട്ടിൽ റയലിന്റെ ആദ്യ ഗോൾ ഒരുക്കി. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് വല്ലഡോയിഡ് ഡിഫൻസ് തന്നെ ആണ് സെൽഫ് ഗോളിലൂടെ റയലിനെ മുന്നിൽ എത്തിച്ചത്.

88ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. റാമോസ് ആയിരുന്നു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. പുതിയ പരിശീലകൻ സൊളാരിക്ക് ഇതോടെ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയമായി. ജയത്തോടെ റയൽ ആറാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.