ചെൽസിയുടെ ഫുൾബാക്കായ റീസ് ജെയിംസിന് പരിക്ക്. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ആണ് ജെയിംസിന് പരിക്കേറ്റത്. താരം പരിക്ക് കാരണം ആദ്യ പകുതിയിൽ തന്നെ കളം വിട്ടു. ജെയിംസ് മൂന്നാഴ്ച എങ്കിലും പുറത്ത് ഇരിക്കും. ഇനി ഇന്റർ നാഷണൽ ബ്രേക്കും കഴിഞ്ഞ് മാത്രമെ ജെയിംസ് കളത്തിൽ ഇറങ്ങാൻ സാധ്യതയുള്ളൂ. യുവന്റസിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരവും സതാമ്പ്ടണ് എതിരായ ലീഗ് മത്സരവും ജെയിംസിന് നഷ്ടമാകും. ചെൽസിയുടെ പുലിസിക്, മൗണ്ട് എന്നിവരും പരിക്കിന്റെ പിടിയിലാണ്