നോർവിചിന് എതിരെ എളുപ്പത്തിൽ വിജയം നേടി എവർട്ടൺ

20210925 214131

പ്രീമിയർ ലീഗിൽ എവർട്ടണ് എളുപ്പ വിജയം. ഇന്ന് നടന്ന മത്സരത്തിൽ നോർവിച് സിറ്റിയെ ആണ് എവർട്ടൺ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എവർട്ടൺ ജയിച്ചത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് ടൗൺസെൻഡും രണ്ടാം പകുതിയിൽ ഡൊകുറെയും ആണ് ഗോളുകൾ നേടിയത്. നോർവിച് സിറ്റിക്ക് ഇത് പ്രീമിയർ ലീഗിലെ തുടർച്ചയായ പതിനാറാം പരാജയമാണ്. ഈ സീസണിൽ കളിച്ച ആറു മത്സരങ്ങളും അവർ പരാജയപ്പെട്ടു. എവർട്ടൺ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌ ഉള്ളത്.

Previous articleടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചന നൽകി സഞ്ജു സാംസൺ
Next articleറീസ് ജെയിംസ് മൂന്നാഴ്ച പുറത്ത്