മൂന്നു മാസം കൊണ്ട് റാനിയേരിയെ പുറത്താക്കി ഫുൾഹാം

വെറും മൂന്നു മാസം കൊണ്ട് മാനേജർ ചുമതലയിൽ തിന്നും ക്ലോഡിയോ റാനിയേരിയെ ഫുൾഹാം നീക്കി. തുടർ തോൽവികളാണ് ഫുൾഹാം മാനേജർ സ്ഥാനത്തു നിന്നും റാനിയേരിയെ നീക്കാൻ ഉടമ ഷാഹിദ് ഖാനെ പ്രേരിപ്പിച്ചത്. സ്ലാവിസ്യ ഹൊകനോവിചിനെ പുറത്താക്കി നവംബർ മാസത്തിൽ ആണ് ഫുൾഹാം ക്ലോഡിയോ റാരിയേരിയെ മാനേജർ ചുമതല ഏൽപ്പിച്ചത്. 2016ൽ ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയത് റാനിയേരി ആയിരുന്നു. സ്‌കോട്ട് പാർക്കാറിനായിരിക്കും ക്ലബിന്റെ താത്കാലിക ചുമതല.

ആദ്യത്തെ എട്ടു മത്സരങ്ങളിൽ ഒൻപത് പോയിന്റ് നേടി മികച്ച രീതിയിൽ ആണ് റാനിയേരി ഫുൾഹാമിൽ തുടങ്ങിയത്. പക്ഷെ പിന്നീട് തുടർ തോൽവികൾ നേരിട്ടതാണ് റാനിയേരിയുടെ സ്ഥാനം തെറിപ്പിച്ചത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതിലും ഫുൾഹാം പരാജയപ്പെട്ടിരുന്നു.

Previous articleഏകദിനത്തിലും ജയിച്ച് തന്നെ തുടങ്ങി അഫ്ഗാനിസ്ഥാന്‍
Next articleകുശല്‍ മെന്‍ഡിസ് ലോകം അറിയുന്ന ക്രിക്കറ്റ് താരമായി മാറും