കുശല്‍ മെന്‍ഡിസ് ലോകം അറിയുന്ന ക്രിക്കറ്റ് താരമായി മാറും

ലോകം അറിയപ്പെടുന്ന ക്രിക്കറ്റ് താരമായി ശ്രീലങ്കയുടെ കുശല്‍ മെന്‍ഡിസ് മാറുമെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കയുടെ ഫീല്‍ഡിംഗ് കോച്ച് സ്റ്റീവ് റിക്സണ്‍. താരത്തിന്റെ കഴിവ് അത്രമേല്‍ മികച്ചതാണെന്നും ക്രിക്കറ്റ് കണ്ട ക്ലാസി പ്ലേയറായി താരം വരും കാലങ്ങളില്‍ മാറുമെന്ന് റിക്സണ്‍ പറഞ്ഞു. സമചിത്തതയോടെ കളിയെ സമീപിക്കുന്ന താരമാണ് കുശല്‍ മെന്‍ഡിസ്. ശരിയായ ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കുന്ന താരം, അവ അത്രമേല്‍ മികച്ച രീതിയില്‍ പുറത്തെടുക്കുന്ന മറ്റു താരങ്ങളെ താന്‍ കണ്ടിട്ടില്ലെന്നും റിക്സണ്‍ തന്റെ ടീമംഗമായ കുശല്‍ മെന്‍ഡിസിനെക്കുറിച്ച് പറഞ്ഞു.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് 2-0നു ലങ്ക ജയിച്ചപ്പോള്‍ ഒഷാഡ ഫെര്‍ണാണ്ടോയോടൊപ്പം എട്ട് വിക്കറ്റ് ജയത്തിലേക്ക് ടീമിനെ നയിച്ചത് മെന്‍ഡിസ് ആയിരുന്നു. 137 റണ്‍സ് വേണ്ട ഘട്ടത്തില്‍ വിക്കറ്റുകളൊന്നും പോകാതെയാണ് ടീമിനെ താരം മുന്നോട്ട് നയിച്ചത്. ശരിയായ ഉപദേശം കിട്ടിയാല്‍ ഈ 24 വയസ്സുകാരന്‍ താരം ലോകം കണ്ട മികച്ച ക്രിക്കറ്ററായി മാറുമെന്ന് റിക്സണ്‍ പറഞ്ഞു.