പ്രീമിയർ ലീഗിൽ നിക്ഷേപത്തിന് ഒരുങ്ങി പി.എസ്.ജിയുടെ ഖത്തർ ഉടമകൾ

Staff Reporter

Nasser Al Khelaifi Psg
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ നിക്ഷേപം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ ഖത്തർ ഉടമകൾ. ഇതിന്റെ ഭാഗമായി പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലാഫി ടോട്ടനം ചെയർമാൻ ഡാനിയൽ ലെവിയുമായി ചർച്ചകൾ നടത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ആണ് പി.എസ്.ജിയുടെ ഉടമകൾ. പ്രീമിയർ ലീഗിൽ അല്ലാതെ മറ്റു ലീഗുകളിലും നിക്ഷേപം നടത്താൻ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്. നിലവിൽ പോർച്ചുഗീസ് ക്ലബായ ബ്രാഗയിൽ ഖത്തർ ഗ്രൂപ്പിന് നിക്ഷേപം ഉണ്ട്.

അതെ സമയം പ്രീമിയർ ലീഗിലെ മറ്റു ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ലിവർപൂളിന്റെയും ഉടമകൾ നിക്ഷേപകരെ തേടുന്നുണ്ട്.