ഐ പി എൽ അല്ല പ്രധാനം, ലോകകപ്പിനു വേണ്ടി ഇന്ത്യൻ താരങ്ങൾ ഐ പി എൽ ഒഴിവാക്കണം എന്ന് നിർദ്ദേശവുമായി ഗംഭീർ

Picsart 23 01 09 11 34 08 340

ഈ വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പിന് തയ്യാറെടുക്കാൻ വേണ്ടി താരങ്ങൾ ഐപിഎൽ ഒഴിവാക്കുന്നത് ആണ് നല്ലതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഐ പി എൽ അല്ല ഇന്ത്യൻ ക്രിക്കറ്റ് ആണ് പ്രധാനം എന്ന് ഗംഭീർ പറഞ്ഞു. ഇത് കാരണം ഐ പി എൽ ഫ്രാഞ്ചൈസികൾക്ക് നഷ്ടം വരിക ആണെങ്കിൽ അത് ഉണ്ടാകട്ടെ. ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം ഐ പി എൽ അല്ല. ഗംഭീർ പറഞ്ഞു.

ഗംഭീർ 23 01 09 11 34 00 433

ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു ബൈ പ്രൊഡക്ട് മാത്രമാണ് ഗംഭീർ പറയുന്നു. ഇന്ത്യ ലോകകപ്പ് നേടണം, ഇത് വലിയ അവസരമാണ്. ഒരു പ്രധാന കളിക്കാരൻ ഐപിഎൽ കളിക്കണ്ട് എന്ന് തീരുമാനിക്കുക ആണെങ്കിൽ നല്ലതാണ്‌. ഐ‌പി‌എൽ എല്ലാ വർഷവും നടക്കുന്നു, ലോകകപ്പ് നാല് വർഷം കൂടുമ്പോൾ മാത്രമാണ്” ഗംഭീർ പറഞ്ഞു.