പ്രീസീസണിലെ മോശം പ്രകടനം കാര്യമാക്കേണ്ടെന്ന് ജോസെ മൗറീൻഹോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ ടൂർ അമേരിക്കയിൽ പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ ഒരു വിജയം കാണാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖര്‍ക്കായിട്ടില്ല, എന്നാല്‍ മോശം ഫോമിനെ കുറിച്ചു വേവലാതിപ്പെടെണ്ടെന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ജോസെ മൗറീൻഹോ. ടീമിലെ പ്രധാന താരങ്ങള്‍ ആരും തന്നെ ഇതുവരെ പ്രീസീസണില്‍ പങ്കു ചേര്‍ന്നിട്ടില്ല, പ്രധാന താരങ്ങള്‍ എത്തുന്നതോടെ ടീം ശക്തിപ്പെടും എന്നാണ് മൗറീൻഹോ പറയുന്നത്. ലോകകപ്പ് കഴിഞ്ഞ ശേഷമുള്ള അവധി ദിനത്തിലാണ് പോഗ്ബയും ലുക്കാകുവുമടക്കമുള്ള പ്രധാന താരങ്ങള്‍ എല്ലാം.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസണിലെ ആദ്യ മൽസരത്തിൽ ക്ലബ് അമേരിക്കയോട് 1-1 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ സാൻ ജോസെയോട് ഗോൾ രഹിത സമനിലയും വഴങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement