നിഖില്‍ കദം ഇനി ഐ എസ് എല്ലിൽ

- Advertisement -

മോഹൻ ബഗാന്റെ താരമായിരുന്ന നിഖിൽ കദം ഇനി ഐ എസ് എല്ലിൽ കളിക്കും. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് നിഖിലിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍/വിംഗര്‍ എന്നീ റോളുകളില്‍ കളിക്കാന്‍ കഴിയുന്ന നിഖില്‍ കദം കഴിഞ്ഞ ഐ ലീഗിൽ മോഹൻ ബഗാനായി മികച്ചു നിന്നിരുന്ന താരമാണ്.

മഹാരാഷ്ട്ര സ്വദേശിയായ താരം മുമ്പ് ഡിഎസ്കെ ശിവജിന്‍സ്, മുംബൈ എഫ് സി എന്നീ ക്ലബ്ബുകളുടെ ജഴ്സി മുമ്പ് അണിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഐ എസ് എൽ ഡ്രാഫ്റ്റിൽ നിഖിക് ഉണ്ടായിരുന്നു എങ്കിലും അവസാനം മോഹൻ ബഗാനിൽ എത്തുക ആയിരുന്നു താരം. കഴിഞ്ഞ‌ സീസണിൽ ബഗാന്റെ സ്ഥിരം സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടായിരുന്ന നിഖിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഒരു ഗോളും നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement