പ്രീസീസണിലെ ആദ്യ മത്സരത്തിൽ ചെൽസിക്ക് വൻ വിജയം, സിയെചിന് ഹാട്രിക്

Img 20210717 191617

ചെൽസിക്ക് പ്രീസീസണിലെ ആദ്യ മത്സരത്തിൽ വലിയ വിജയം. ഇന്ന് ചാമ്പ്യൻഷിപ്പ് ക്ലബയ പീറ്റർബോറോയെ നേരിട്ട ചെൽസി ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ചെൽസി വിജയിച്ച് കയറിയത്. തുടക്കത്തിൽ സിരികി ഡെംബലെ ഒരു പെനാൾട്ടിയിൽ നിന്നാണ് പീറ്റർബോറോയ്ക്ക് ലീഡ് നൽകിയത്. പിന്നാലെ ടാമി അബ്രഹാമിലൂടെ ചെൽസി സമനില ഗോൾ നേടി.

ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഒരു പെനാൾട്ടിയിലൂടെ പുലിസിക് ചെൽസിക്ക് ലീഡും നൽകി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സിയെച് ഒരു ദയയുമില്ലാതെ ചാമ്പ്യൻഷിപ്പ് ടീമിന്റെ വലയിൽ മൂന്ന് ഗോളുകൾ എത്തിച്ചു. യൂറോ കപ്പിൽ പങ്കെടുത്ത താരങ്ങൾ ഇല്ലാതെയാണ് ചെൽസി ഇന്ന് ഇറങ്ങിയത്.