പ്രീസീസണിൽ പി എസ് ജിക്ക് സമനില

Img 20210717 195843

പി എസ് ജിയുടെ പുതിയ സീസണായുള്ള ഒരുക്കത്തിലെ രണ്ടാം പ്രീസീസൺ മത്സരം സമനിലയിൽ. ഇന്ന് നടന്ന ആദ്യ പ്രീസീസൺ മത്സരത്തിൽ ചാമ്പ്ലി എഫ് സി ആണ് പി എസ് ജിയെ തളച്ചത്. 2-2 എന്നതായിരുന്നു ഫൈനൽ സ്കോർ. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ലെമാൻസിനെ പി എസ് ജി പരാജയപ്പെടുത്തിയിരുന്നു.

പി എസ് ജിക്ക് ആയി ഇക്കാർഡിയും സിമ്മൺസുമാണ് ഇന്ന് ഗോളുകൾ നേടിയത്. ഇന്ന് പുതിയ സൈനിങ് ആയ ഹകീമിയും റാമോസും ഒന്നും കളിച്ചില്ല. പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ഇനിയും പി എസ് ജിക്ക് ഒപ്പം പ്രീസീസണു വേണ്ടി ചേർന്നിട്ടില്ല. ഇനി 21ആം തീയതി ഒഗ്സ്ബർഗിന് എതിരെയാണ് പി എസ് ജിയുടെ അടുത്ത സന്നാഹ മത്സരം.