വിജയ മാർജിനിൽ പ്രീമിയർ ലീഗ് ചരിത്രം കുറിച്ച് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്!!

ഇന്ന് ആസ്റ്റൺ വില്ലയ്ക്ക് എതിരെ വൻ വിജയം നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ന് ആസ്റ്റൺസ് വില്ലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ നാലു മത്സരങ്ങളിൽ മൂന്ന് ഗോൾ മാർജിനിൽ വിജയിക്കുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറിയിരിക്കുകയാണ്.

അവസാന നാലു മത്സരത്തിൽ ആസ്റ്റൺ വില്ല, ബൗണ്മത്, ബ്രൈറ്റൺ, ഷെഫീൽഡ് യുണൈറ്റഡ് എന്നീ ക്ലബുകളെയാണ് യുണൈറ്റഡ് മൂന്ന് ഗോൾ മാർജിനിൽ പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആർക്കും കഴിയാത്ത കാര്യമാണിത്. ഷെഫീൽഡിനെയും ബ്രൈറ്റണെയും ആസ്റ്റൺ വില്ലയെയും 3-0 എന്ന സ്കോറിനാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ബൗണ്മതിനെ 5-2 എന്ന സ്കോറിനും യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

Previous articleമനോഹരം മാഞ്ചസ്റ്റർ യുണൈറ്റഡ്!! വീണ്ടുമൊരു വൻ വിജയം
Next articleഫ്രഞ്ച് ലീഗിലെ അടുത്ത സീസൺ ആഗസ്റ്റിൽ 22ന് തുടങ്ങും