ഫ്രഞ്ച് ലീഗിലെ അടുത്ത സീസൺ ആഗസ്റ്റിൽ 22ന് തുടങ്ങും

- Advertisement -

അടുത്ത സീസണിൽ ആദ്യം എത്തുന്ന യൂറോപ്യൻ ലീഗ് ഫ്രഞ്ച് ലീഗാകും. ഈ വർഷത്തെ യൂറോപ്യൻ ക്ലബ് സീസൺ അവസാനിക്കും മുമ്പ് തന്നെ ഫ്രാൻസിലെ അടുത്ത സീസൺ ആരംഭിക്കും. ഓഗസ്റ്റ് 22ന് ഫ്രഞ്ച് ലീഗ് തുടങ്ങാൻ ആണ് ഇപ്പോൾ ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. ഈ സീസണിൽ കൊറോണ കാരണം സീസൺ ആദ്യം ഉപേക്ഷിച്ച ലീഗാണ് ഫ്രാൻസിലെ ലീഗ് വൺ.

അടുത്ത സീസണിൽ പ്രീമിയർ ലീഗ് ഉൾപ്പെടെ പ്രധാന ലീഗുകൾ ഒക്കെ വൈകും എന്ന് ഭയപ്പെടുന്ന അവസരത്തിലാണ് ഫ്രാൻസിൽ അങ്ങബെ വൈകൽ ഉണ്ടാവില്ല എന്ന് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഫ്രാൻസിലെ കൊറോണ നിയന്ത്രണ വിധേയമായതും രോഗം പെരുകുന്നതിന്റെ തോത് കുറഞ്ഞതുമാണ് ലീഗ് യഥാ സമയത്ത് തുടങ്ങാൻ കഴിയും എന്ന പ്രതീക്ഷ ഫ്രാൻസിന് നൽകുന്നത്. മാത്രമല്ല. താരങ്ങൾക്ക് ആവശ്യത്തിന് പ്രീസീസൺ പരിശീലനവും ആ സമയത്തേക്ക് ലഭിക്കും.

Advertisement