“പരിശീനത്തിന് എത്താൻ ലിവർപൂൾ ആരെയും നിർബന്ധിക്കില്ല, ആർക്കെതിരെയും നടപടിയും ഉണ്ടാവില്ല”

- Advertisement -

ലിവർപൂൾ താരങ്ങൾ അവർ സുരക്ഷിതരാണ് എന്ന് തോന്നുന്നു എങ്കിൽ മാത്രം പരിശീലനത്തിന് എത്തിയാൽ മതി എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ലിവർപൂൾ ആരെയും പരിശീലനത്തിന് എത്താൻ നിർബന്ധിക്കില്ല. പരിശീലനത്തിന് എത്തിയില്ല എങ്കിൽ ആർക്കെതിരെയും നടപടിയും ഉണ്ടാകില്ല എന്ന് ക്ലോപ്പ് പറഞ്ഞു. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിൽ ആശങ്ക പങ്കുവെച്ച് നേരത്തെ നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു.

താരങ്ങൾക്ക് ഒക്കെ കരാർ ഉണ്ട്‌. അതുകൊണ്ട് തന്നെ ആ കരാറിനെ ബഹുമാനിക്കാൻ സാധാരണ ഗതിയിൽ അവരൊക്കെ ബാധ്യസ്ഥരാണ്. പക്ഷെ കൊറോണ ഒരു സാധാരണ അവസ്ഥ അല്ല. അതുകൊണ്ട് താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം എന്ന് ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ 10 പേരുള്ള സംഘങ്ങളായി ലിവർപൂൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. താരങ്ങളുടെ ജീവിതം അപകടത്തിൽ ആക്കില്ല എന്നും ഫുട്ബോളിനെ എല്ലാവരും സ്നേഹിക്കുന്നുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement