“താൻ ഇനിയും അഞ്ച് വർഷമെങ്കിലും ടോട്ടൻഹാമിൽ ഉണ്ടാകും” – പോചടീനോ

ടോട്ടൻഹാമിന്റെ ഇപ്പോഴത്തെ മോശം ഫോം കാരണം താൻ ക്ലബ് വിട്ട് പോകുമെന്ന് ആരും കരുതണ്ട എന്ന് പരിശീലകൻ പോചടീനോ.താൻ ഇനിയും അഞ്ച് വർഷം കൂടി എങ്കിലും സ്പർസിൽ തന്നെ ഉണ്ടാകും എന്ന് പോചടീനോ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ സ്പർസ് ബയേൺ മ്യൂണിക്കിനോട് 7-2ന്റെ വമ്പൻ പരാജയം തന്നെ നേരിട്ടിരുന്നു. പ്രീമിയർ ലീഗിലും മോശം ഫോമിലാണ് സ്പർസ്.

ഒരു മത്സരം പരാജയപ്പെടുമ്പോൾ തന്നെ മാധ്യമങ്ങൾ തന്നെ ആക്രമിക്കുകയാണെന്ന് പോചടീനോ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി തന്റെ ഭാവിയെ കുറിച്ച് സ്ഥിരമായി ചോദ്യങ്ങൾ ഉണ്ട്. പക്ഷെ താൻ ഇനിയും അഞ്ചു വർഷമെങ്കിലും ക്ലബിനൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും പോചടീനോ പറഞ്ഞു. പരാജയപ്പെട്ടു എന്നത് കൊണ്ട് താൻ മൂന്ന് ദിവസം മുറിയടച്ച് കരയുകയല്ല ചെയ്യുക മറിച്ച് വീണ്ടും പരിശ്രമിക്കുകയാണ് ചെയ്യുക എന്നും പോചടീനോ പറഞ്ഞു.

Previous articleചെൽസിയുടെ വൈസ് ക്യാപ്റ്റൻസി ഇനി ജോർജിഞോക്ക് സ്വന്തം
Next articleസൗത്ത് ആഫ്രിക്കൻ വനിതകൾക്കെതിരെ ഇന്ത്യക്ക് റെക്കോർഡ് തോൽവി