ലിവർപൂളിന് തിരിച്ചടിയായി തിയാഗോയുടെ പരിക്ക്

തിയാഗോ ഒരു മാസത്തേക്ക് പുറത്ത് എന്നു സൂചന.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വലിയ തിരിച്ചടിയായി സ്പാനിഷ് മധ്യനിര താരം തിയാഗോയുടെ പരിക്ക്. ലീഗിൽ ഫുൾഹാമിനു എതിരായ ആദ്യ മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ താരം പരിക്കേറ്റു പുറത്ത് പോവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് താരം ആഴ്ചകളോളം പുറത്തിരിക്കേണ്ടത് ആയി മനസ്സിലായത്.

ഏതാണ്ട് ഒരു മാസം താരം കളിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ താരം ഇതിനു മുമ്പ് കളത്തിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയാണ് ലിവർപൂളിന് ഉള്ളത്. മധ്യനിര തലവേദനയായ ക്ലോപ്പിന് തിയാഗോയുടെ അഭാവം വലിയ വെല്ലുവിളിയാണ്. ലിവർപൂളിൽ ഡീഗോ ജോടോ, അലക്‌സ് ഓക്‌സ്ലാണ്ട ചേമ്പർലിനും നിലവിൽ പരിക്കിന്‌ പിടിയിലാണ്. അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിടുന്ന ലിവർപൂൾ അതിനു അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് നേരിടുക.