ഉസ്മാന്‍ ഖാനിയ്ക്ക് അര്‍ദ്ധ ശതകം, അയര്‍ലണ്ടിനെതിരെ 168 റൺസ് നേടി അഫ്ഗാനിസ്ഥാന്‍

Sports Correspondent

Usmanghani

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ 168/7 എന്ന സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ഉസ്മാന്‍ ഖാനി നേടിയ 59 റൺസിനൊപ്പം ഇബ്രാഹിം സദ്രാന്‍(29*), റഹ്മാനുള്ള ഗുര്‍ബാസ്(26) എന്നിവരുടെ ബാറ്റിംഗാണ് അഫ്ഗാനിസ്ഥാനെ 168 റൺസിലേക്ക് എത്തിച്ചത്.

അവസാന ഓവറിൽ പിറന്ന 21 റൺസാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മാര്‍ക്ക് അഡൈർ എറിഞ്ഞ ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 21 റൺസ് പിറന്നപ്പോള്‍ 20 റൺസും നേടിയത് ഇബ്രാഹിം സദ്രാന്‍ ആയിരുന്നു. അയര്‍ലണ്ടിനായി ബാരി മക്കാര്‍ത്തി മൂന്നും ജോര്‍ജ്ജ് ഡോക്രെൽ രണ്ടും വിക്കറ്റ് നേടി.