കേരള ബ്ലാസ്റ്റേഴ്സ് വനിതാ സ്ക്വാഡ് പ്രഖ്യാപിച്ചു, നാളെ കേരള വനിതാ ലീഗിൽ അരങ്ങേറ്റം | Kerala Women’s League

Newsroom

20220809 213350

കേരള ബ്ലാസ്റ്റേഴ്സ് നാളെ ആരംഭിക്കുന്ന കേരള വനിതാ ലീഗിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 28 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. മാളവിക പി ആകും കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നാളെ ലീഗിന്റെ ആദ്യ ദിവസം എമിറേറ്റ്സ് എസ് സിയെ നേരിടും. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. കേരള ബ്ലാസ്റ്റേഴ്സ് വനിത ടീമിന്റെ അരങ്ങേറ്റമാകും ഇത്.

കഴിഞ്ഞ മാസം മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിനെ പ്രഖ്യാപിച്ചത്. മലയാളികൾക്ക് വലിയ പ്രാധാന്യം നൽകി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ഒരുക്കിയിരിക്കുന്നത്. കേരള വനിതാ ലീഗിൽ 50% മലയാളികൾ ആദ്യ ഇലവനിൽ ഉണ്ടാകണം എന്നതും ഇതിന് കാരണമാണ്.

Squad:
Img 20220809 Wa0023

Story Highlight: Kerala Blasters Women’s announced their squad for Kerala Women’s league