പ്രീമിയർ ലീഗ് അവാർഡുകൾ, നോമിനേഷനിൽ ആധിപത്യം ഉറപ്പിച്ച് സിറ്റി താരങ്ങൾ

Manchester City Celebration Premier League
- Advertisement -

പ്രീമിയർ ലീഗ് സീസൺ അവാർഡുകൾ നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യം.

മികച്ച കളിക്കാരനുള്ള നോമിനേഷനിൽ സിറ്റിയിൽ നിന്ന് കെവിൻ ഡി ബ്രൂയ്‌ൻ, റൂബൻ ദിയാസ് എന്നിവർ ഇടം നേടിയപ്പോൾ ചെൽസിയുടെ മേസൻ മൌണ്ട്, സ്പർസിന്റെ ഹാരി കെയ്ൻ, യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ്, വില്ലയുടെ ജാക് ഗ്രീലിഷ്, ലിവർപൂളിന്റെ മുഹമ്മദ് സലാ, വെസ്റ്റ് ഹാം താരം സൗഷക് എന്നിവരും ഇടം ഉറപ്പിച്ചു.

മികച്ച യുവ താരത്തെ കണ്ടെത്താനുള്ള നോമിനേഷനിൽ സിറ്റിയിൽ നിന്ന് ദിയാസ്, ഫോടൻ എന്നിവർ സ്ഥാനം നേടി. മൗണ്ട് ഈ അവാർഡിനായും നോമിനേഷൻ നേടി. ഒപ്പം ആഴ്സണലിന്റെ സാകയും ഏവർട്ടന്റെ ലെവിനും, വെസ്റ്റ് ഹാമിന്റെ റൈസ്, യുണൈറ്റഡ് താരം രാഷ്ഫോഡ്, ലീഡ്സ് താരം മേസ്‌ലിയർ എന്നിവരും ഇടം നേടി.

ഗോൾ ഓഫ് ദി സീസൺ നോമിനേഷനിൽ സ്പർസ് താരം ലമേല, ലെസ്റ്റർ താരം മാഡിസൻ, വെസ്റ്റ് ഹാം താരം ലൻസീനി, ഹാലർ,ലിംഗാർഡ്, ഫുൾഹാം താരം ഒല എയ്‌ന, ലിവർപൂൾ താരം മുഹമ്മദ് സലാ, യുണൈറ്റഡ് താരം ഫെർണാടസ്, കവാനി എന്നിവരാണ് ഇടം പിടിച്ചത്.

Advertisement