പ്രീമിയർ ലീഗിൽ ഇന്ന് ആവേശ പോരാട്ടങ്ങൾ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നാല് പോരാട്ടങ്ങൾ നടക്കും. ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒപ്പം റിലഗേഷനിലും വലിയ പ്രാധാന്യമുള്ള മത്സരങ്ങൾ ആണ് ഇന്ന് ഉള്ളത്. 10.30ന് നടക്കുന്ന മത്സരത്തിൽ റിലഗേഷൻ ഭീഷണിൽ ഉള്ള എ എഫ് സി ബൗണ്മത് ന്യൂകസിൽ യുണൈറ്റഡിനെ നേരിടും. ഇന്ന് വിജയിച്ചിട്ടില്ല എങ്കിൽ എഡി ഹോയുടെ ടീമിന് പ്രീമിയർ ലീഗിൽ നിൽക്കുക പ്രയാസമുള്ള കാര്യമാകും‌. ഇപ്പോൾ 18ആം സ്ഥാനത്താണ് ബൌണ്മത് ഉള്ളത്.

10.30ന് തന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആഴ്സണൽ നോർവിച് സിറ്റിയെ നേരിടും. ലീഗിൽ ഏറ്റവും അവസാനത്തുള്ള നോർവിചിന് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ആദ്യ നാലിൽ എത്താൻ ആകുമെന്ന് ഇപ്പോഴും പ്രതീക്ഷയുള്ള ആഴ്സണലിനും വിജയം നേടിയേ പറ്റൂ. മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയും എവർട്ടണും ആണ് ഏറ്റുമുട്ടുന്നത്. ഈ മത്സരവും യൂറോപ്യൻ യോഗ്യതയിൽ നിർണായകമാണ്. 12.45ന് നടക്കുന്ന മത്സരത്തിൽ നാലാം സ്ഥാനക്കാരായ ചെൽസി റിലഗേഷൻ പോരിൽ ഉള്ള വെസ്റ്റ് ഹാമിനെയും നേരിടും.

Advertisement