മിഖിതാര്യന്റെ ലോൺ സീസൺ അവസാനം വരെ നീട്ടി

- Advertisement -

റോമയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യന്റെ ലോൺ സീസൺ അവസാനം വരെ നീട്ടാൻ തീരുമാനമായി. ആഴ്സണലുമായി റോമ ഇതിൽ ധാരണയിൽ എത്തി. അവസാന മാസങ്ങളായി പരിക്കിനാൽ വലയുന്ന മിഖിതാര്യന് വീണ്ടും റോമൻ നിരയിലേക്ക് തിരികെ എത്തുകയാണ്. ഈ സീസൺ അവസാനം വരെ ലോണിൽ നിർത്താൻ ധാരണ ആയതോടൊപ്പം അടുത്ത സീസണിലേക്ക് കൂടെ ലോൺ നീട്ടാനും പ്രാഥമിക ധാരണ ആയിട്ടുണ്ട്.

ആഴ്സണലിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് മിഖി ഇപ്പോൾ റോമയിൽ കളിക്കുന്നത്. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച രീതിയിൽ ആയിരുന്നു മിഖിതാര്യയന്റെ റോമ കരിയർ തുടങ്ങിയത്. പക്ഷെ അതിനു ശേഷം പരിക്ക് ഇടക്കിടെ പ്രശ്നമായി വരികയായിരുന്നു. എങ്കിലും മിഖിതാര്യനെ നിലനിർത്താൻ തന്നെയാണ് ക്ലബ് ഉദ്ദേശിക്കുന്നത്. ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് റോമ ഉള്ളത്.

Advertisement