പ്രീമിയർ ലീഗ് സീസണിലെ മികച്ച താരം, ഷോർട്ട് ലിസ്റ്റിൽ മൂന്ന് ലിവർപൂൾ താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഈ കഴിഞ്ഞ സീസണിലെ മികച്ച താരത്തെ തിരിഞ്ഞെടുക്കാനുള്ള ഷോർട്ട് ലിസ്റ്റ് പ്രീമിയർ ലീഗ് പ്രഖ്യാപിച്ചു. ഏഴു പേരുടെ ലിസ്റ്റാണ് പുറത്തു വിട്ടത്. ആറു പേരിൽ മൂന്ന് താരങ്ങളും ലിവർപൂളിൽ നിന്നാണ്. ചാമ്പ്യന്മാരായ ലിവർപൂളിന്റെ ഫോർവേഡ് മാനെ, ഫുൾബാക്കായ അലക്സാണ്ടർ അർനോൾഡ്, മധ്യനിര താരം ഹെൻഡേഴ്സൺ എന്നിവരാണ് നോമിനേഷനിൽ ഉള്ളത്.

മാഞ്ചസ്റ്റർ സിറ്റിയുടെ താരം കെവിൻ ഡിബ്രുയിൻ, ലെസ്റ്റർ സിറ്റിയുടെ സ്ട്രൈക്കറും ലീഗിലെ ടോപ്പ് സ്കോററുമായ ജെയ്മി വാർഡി, സൗതാമ്പ്ടണ് വേണ്ടി ഗോളടിച്ചു കൂട്ടിയ ഇംഗ്സ്, ബേർൺലിയുടെ ഗോൾ കീപ്പർ നിക്ക് പോപ് എന്നിവരാണ് ലിസ്റ്റിലെ മറ്റു താരങ്ങൾ. ആരാധകരുടെ വോട്ടിംഗ് കൂടെ കണക്കാക്കിയാകും ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുക. ഹെൻഡേഴ്സണും കെവിൻ ഡി ബ്രുയിനും തമ്മിലാകും പ്രധാന പോരാട്ടം നടക്കുക.