ദക്ഷിണാഫ്രിക്കന്‍ താരത്തെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

- Advertisement -

വനിത ബിഗ് ബാഷില്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് പുതിയ താരം എത്തുന്നു. സോഫി ഡിവൈന്‍ ടീമില്‍ നിന്ന് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് മടങ്ങിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡടിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. ലോറയെയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടീമിലെ രണ്ടാമത്തെ വിദേശ താരമാണ് ഈ 21 വയസ്സുകാരി താരം. സൂസി ബെയ്റ്റ്സ് ആണ് മറ്റൊരു വിദേശ താരം. താരത്തെ ടീമിലെത്തിക്കുവാന്‍ കഴിഞ്ഞത് വലിയ വിജയമായാണ് കാണുന്നതെന്നാണ് കോച്ച് ലൂക്ക് വില്യംസ് വ്യക്തമാക്കിയത്.

മുമ്പ് ബ്രിസ്ബെയിന്‍ ഹീറ്റിന് വേണ്ടി ലീഗില്‍ ലോറ കളിച്ചിട്ടുണ്ട്. ടീം കിരീടം നേടിയെങ്കിലും താരത്തിന് അന്ന് മികവ് പുലര്‍ത്താനായിരുന്നില്ല.

Advertisement