പ്രീമിയർ ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം ഹാളണ്ട് സ്വന്തമാക്കി

Newsroom

മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റ സീസണിൽ തന്നെ അത്ഭുതങ്ങൾ കാണിച്ച എർലിംഗ് ഹാളണ്ട് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. നോർവീജിയൻ വെറും 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി ഇത്തവണ റെക്കോർഡ് ഇട്ടിരുന്നു. ഒരു പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ആണ് ഹാളണ്ട് തകർത്തത്.

Picsart 23 05 27 16 41 39 266

എട്ട് അസിസ്റ്റുകളും താരം ഈ സീസണിൽ നേടി. സിറ്റിയുയ്യെ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് കിരീടത്തിൽ പ്രധാന പങ്കുതന്നെ താരം വഹിച്ചു. ഈ പുരസ്കാരം ഉൾപ്പെടെ അവസാന മൂന്ന് സീസണിലും സിറ്റി താരങ്ങൾക്ക് ആയിരുന്നു ഈ പുരസ്കാരം ലഭിച്ചത് 2019/20, 2021/22 സീസണിൽ റൂബൻ ഡയസും കെവിൻ ഡി ബ്രൂയ്‌നും ഈ പുരസ്കാരം നേടി. 2011/12ൽ വിൻസെന്റ് കൊമ്പനിയും സിറ്റിക്ക് ആയി ഈ പുരസ്‌കാരം നേടിയിരുന്നു.