” ഗുജറാത്തിന്റെ പ്രകടനങ്ങൾക്ക് ഉള്ള ക്രെഡിറ്റ് ഹാർദിക്കിനും നെഹ്റക്കും ഉള്ളതാണ്” – കുംബ്ലെ

Newsroom

Picsart 23 05 27 17 45 47 843
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജറാത്തിന്റെ ക്യാപ്റ്റൻ-കോച്ച് ജോഡിയെ അഭിനന്ദിച്ച് അനിൽ കുംബ്ലെ. കഴിഞ്ഞ സീസണിലെ സ്ഥിരത നിലനിർത്തിയതിന് അവർക്ക് ക്രെഡിറ്റ് നൽകണമെന്ന് കുംബ്ലെ പറഞ്ഞു. തുടർച്ചയായി രണ്ടാം ഫൈനലിൽ എത്തിയ ഗുജറാത്ത് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ്.

Picsart 23 05 27 17 46 47 925

“ഈ സീസണിൽ, അവർ കഴിഞ്ഞ വർഷം നിർത്തിയിടത്ത് നിന്ന് തുടരുകയാണ്. ആ അർത്ഥത്തിൽ, ക്രെഡിറ്റ് ഹാർദിക്കിനും ആഷിഷ് നെഹ്റക്കും ഉള്ളതാണ്.” കുംബ്ലെ ജിയോ സിനിമയിൽ പറഞ്ഞു.

“കളിക്കാർ ശരിക്കും നന്നായി കളിച്ചു. ജോഷ് ലിറ്റിൽ, നൂർ അഹമ്മദിന്റെ എന്നിവരുടെ വരവും, സായി സുദർശനും വിജയ് ശങ്കറും നൽകിയ സംഭാവനകളും, ശരിക്കും സഹായിച്ചുവെന്ന് ഞാൻ കരുതുന്നു. അതാത് വേഷങ്ങൾ എല്ലാവരും നന്നായി ചെയ്തു,” കുംബ്ലെ കൂട്ടിച്ചേർത്തു.

Story Highlight: Credit to Hardik Pandya and Ashish Nehra for continuing last year’s performance: Anil Kumble